
പാലക്കാട്: മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സഹപാഠികള് ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില് കണ്ടത്. ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)