
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതി അബു താഹിറിനെ കോട്ടയ്ക്കല് പൊലീസ് കസ്റ്റഡിയിലെടുത്തു. എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്.
വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പില് വീടിന്റെ ജനലുകൾ തകര്ന്നിട്ടുണ്ട്. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.
കനത്ത മഴ: കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലേർട്ടുകള്