പാലക്കാട് സ്കൂളില് പോയമൂന്ന് കുട്ടികളെ കാണാനില്ല

രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയെങ്കിലും കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല

dot image

പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. പത്താം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയെങ്കിലും കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. കുട്ടികളെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്

അയൽവാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിലേക്ക് ഇറങ്ങിയത്. എന്നാൽ മൂന്ന് പേരെയും സ്കൂളിൽ കാണാതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ അന്വേഷിച്ച് കണ്ടെത്താനാകാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. സ്കൂൾ യൂണിഫോമിലാണ് മൂന്ന് പേരും ഇറങ്ങിയത്. നിലവിൽ പൊലീസിന് കുട്ടികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

dot image
To advertise here,contact us
dot image