
കണ്ണൂര്: സിപിഐഎം കണ്ണൂര് ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാര്ട്ടി നടപടി. പാര്ട്ടി അംഗത്വത്തില് നിന്നാണ് മനു തോമസിനെ പുറത്താക്കി. 2023 മുതല് മനു തോമസ് മെമ്പര്ഷിപ്പ് പുതുക്കിയില്ല. 2023 ഏപ്രിൽ 13 ന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. പാർട്ടി അംഗത്വം പുതുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മനു തയ്യാറായിരുന്നില്ല. മനു തോമസിനെ മാറ്റിയ ഒഴിവിലേക്ക് ആലക്കോട് ഏരിയാ കമ്മിറ്റി അംഗം സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
ഒരു വര്ഷത്തിലധികമായി പാര്ട്ടി യോഗത്തിലും പരിപാടികളില് നിന്നും പൂര്ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പര്ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം. ഡിവൈഎഫ്ഐ മുന് കണ്ണൂര് ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്.