
പത്തനംതിട്ട: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സമ്മേളനത്തിന് ഭീഷണിപ്പിരിവ്. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ഭീഷണിപ്പിരിവ് നടത്തിയത് ബിജെപി പത്തനംതിട്ട ജില്ലാ ജനറല് സെക്രട്ടറി രാജേഷ് പുല്ലാടാണ്. ജൂൺ 16-ന് നടന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാനസമ്മേളനത്തിന് വേണ്ടിയാണ് രാജേഷ് പുല്ലാട് ഭീഷണിപ്പിരിവ് നടത്തിയത്.
ജില്ലാ നേതാവിന്റെ വിരട്ടല് ശബ്ദരേഖ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ചോദിച്ച പണം നല്കാത്ത സ്ഥാപനം പൂട്ടിക്കുമെന്നും ചോദിച്ച പണം നല്കിയില്ലെങ്കില് ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും രാജേഷ് പറയുന്ന ശബ്ദരേഖയാണ് റിപ്പോർട്ടറിന് ലഭിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിന്?; പ്രോ ടെം സ്പീക്കർ നിയമനത്തിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി