കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്

യുവതിയോടൊപ്പം ബെംഗളൂരുവിൽ നിന്ന് കയറിയ ഫൈസൽ നിരന്തരമായി ബുദ്ധിമുട്ടിച്ചുവെന്നും സ്വകാര്യ ഭാഗത്തടക്കം സ്പർശിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു

dot image

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നൽകിയിരിക്കുന്നത്. യുവതിയോടൊപ്പം ബെംഗളൂരുവിൽ നിന്ന് കയറിയ ഫൈസൽ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യ ഭാഗത്തടക്കം സ്പർശിക്കുകയും ചെയ്തതിനെ തുടർന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. തുടർന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ താമരശ്ശേരി പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

മകളെ നിലക്ക് നിര്ത്തണം, സിപിഐഎം നേതാക്കള് വീട്ടിലെത്തി; രക്ഷിതാക്കളെ താക്കീത് ചെയ്തെന്ന് സീനകൊലക്കേസ് പ്രതിയുടെ ജയില്വാസം സര്വീസാക്കാന് നീക്കം; ഇടപെട്ട് സിപിഐഎം നേതാക്കള്
dot image
To advertise here,contact us
dot image