
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും ഒരേ സമയം ജിമ്മില് പരിശീലിക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാവുകയാണ്. മുഹമ്മദ് റിയാസാണു വിഡിയോ പങ്കുവച്ചത്. ഇരുവരും തിരുവനന്തപുരം നന്ദന്കോട്ടെ ജിമ്മിലാണ് പരിശീലനം നടത്തുന്നത്.
കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തുന്നത്. രാവിലെ 6 മണി മുതല് തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും. തലസ്ഥാനത്തുള്ള ദിവസങ്ങളിലെല്ലാം ഇരുവരും ജിമ്മില് പോകാറുണ്ട്.