
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവെന്ന പ്രസ്താവനയിൽ ആർഎസ്എസ് നേതാക്കൾക്ക് അതൃപ്തി. ഭാരതാംബയുടെ ചിത്രം പങ്കുവെച്ചാണ് ആർഎസ്എസ്സിന്റെ പ്രതിഷേധം. സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ സുഭാഷാണ് അതൃപ്തി അറിയിച്ചത്. ഫെയ്സ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രതിഷേധ പ്രതികരണം.
ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരന് കേരളത്തിലെ കോണ്ഗ്രസിന്റെ പിതാവാണെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്ച്ചന നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല് പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കരുണാകരന് കോണ്ഗ്രസിന്റെ പിതാവും കോണ്ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. ഞാന് പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങള് മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല. ഇത്തരത്തിലെങ്കില് മാധ്യമങ്ങളില് നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങള്ക്ക് മുന്നില് വരില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
അടുത്ത ജി7 ഉച്ചകോടിയിലേക്ക് കാനഡ മോദിയെ ക്ഷണിക്കുമോ?; ജസ്റ്റിൻ ട്രൂഡോയുടെ മറുപടി