
തൃശ്ശൂര്: ആവശ്യമായ തിരുത്തലുകള് വരുത്തി പാര്ട്ടി മുന്നോട്ട് പോകുന്നെ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഈ തിരഞ്ഞെടുപ്പില് ഞങ്ങള് തോറ്റെന്ന കാര്യത്തില് സംശയമില്ല. കഴിഞ്ഞ ദിവസം ഞാനിത് പറഞ്ഞത് മാധ്യമങ്ങള് ആഘോഷമാക്കി. 18 സീറ്റില് യുഡിഎഫ് ജയിക്കുമെന്ന് പ്രതീക്ഷിച്ചില്ല. തോല്വിയെ സംബന്ധിച്ച് പഠനം വേണം. താഴെ തലം വരെ പരിശോധിക്കും. ജനങ്ങളാണ് അവസാനവാക്ക്. പാര്ട്ടിയിലും സര്ക്കാരിലും തിരുത്തേണ്ടതും തിരുത്തും. തെറ്റായ നിലപാട് പാര്ട്ടി വച്ചുപൊറുപ്പിക്കില്ല. തോല്വിയും വിജയവും അവസാനമല്ല. വികസന കാര്യത്തില് രാഷ്ട്രീയം വേണ്ട, ഐക്യം വേണം. രണ്ടാം പിണറായി കാലത്ത് കേരളത്തില് വികസന പ്രവര്ത്തനം നടത്തിക്കൂടാ എന്ന് യുഡിഎഫ് നിലപാട് സ്വീകരിച്ചുവെന്നും ഗോവിന്ദന് പറഞ്ഞു.
നമ്മള് നല്ലതു പോലെ തോറ്റു, തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല, പകരം എന്തുകൊണ്ട് തോറ്റു എന്നത് കണ്ടുപിടിക്കണമെന്ന് കഴിഞ്ഞ ദിവസം എം വി ഗോവിന്ദന് പറഞ്ഞിരുന്നു. ഇക്കകാര്യ മാധ്യമങ്ങള് ആഘോഷമാക്കിയെന്നും ഗോവിന്ദന് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില് പാര്ട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്നും എല്ലാം സൂഷ്മമായി പരിശോധിച്ച് എന്തൊക്കെയാണ് തോല്വിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. പെന്ഷന് കൊടുത്തു തീര്ക്കാന് ആയിട്ടില്ല. കേന്ദ്രം പണം നല്കിയില്ല. ഒടുവില് കോടതി കയറിയിട്ടാണ് പണം നല്കിയത്. ദുര്ബല ജനവിഭാഗങ്ങള്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള് കൊടുക്കാന് സാധിച്ചില്ല. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ട്. അതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില് വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞിരുന്നു.
പ്രശ്നങ്ങള് കേന്ദ്രത്തെ ധരിപ്പിക്കാന് സംസ്ഥാനത്തിനാകും, വേണ്ടെന്ന സമീപനം ഔചിത്യമല്ല; മുഖ്യമന്ത്രി