പ്രായം തികയാത്ത അമ്മമാരുടെ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ, ഏറ്റവും കൂടുതൽ മലപ്പുറത്ത്

2022ൽ മാത്രം 15നും 19നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ 12,939 കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതായി റിപ്പോർട്ടിൽ പറയുന്നു

dot image

തിരുവനന്തപുരം: പ്രായംതികയാത്ത അമ്മമാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് സംസ്ഥാന സർക്കാർ. ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് കണക്കുകള് പുറത്തുവിട്ടത്. ഇത്തരം പ്രസവങ്ങൾ ഏറെയും നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 2022ൽ മാത്രം 15നും 19നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ 12,939 കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതായി റിപ്പോർട്ടിൽ പറയുന്നു. 2021ൽ 15,501 പ്രസവങ്ങൾ നടന്നതായാണ് കണക്ക്.

പ്രായപൂർത്തിയാവാത്ത അമ്മമാരുടെ ജാതി തിരിച്ചുള്ള കണക്കും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 7,412 പ്രസവങ്ങളാണ് മുസ്ലീംവിഭാഗത്തിൽ നടന്നത്. 4465 പ്രസവങ്ങൾ ഹിന്ദു വിഭാഗത്തിലും 417 പ്രസവങ്ങൾ ക്രിസ്ത്യൻ വിഭാഗത്തിലും നടന്നിട്ടുണ്ട്. 15 വയസിൽ താഴെയുള്ള ഏഴു പെൺകുട്ടികൾ അമ്മമാരായിട്ടുണ്ട് എന്ന അതീവ ഗുരുതരമായ കണക്കും മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉന്നത നിലവാരം പുലർത്തുമ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. ഇങ്ങനെ പ്രസവിക്കുന്ന അമ്മമാരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി ദൈനംദിന ജീവിതത്തെയാകെ ഇത് ബാധിക്കൂമെന്നാണ് യുനിസെഫ് നൽകുന്ന മുന്നറിയിപ്പ്.

ജോലി നിർത്തി വന്നു, നിര്ബന്ധിച്ച് തിരിച്ചുവിളിച്ച് കമ്പനി ഉടമ; മുരളീധരന് മടങ്ങിയത് മരണത്തിലേക്ക്
dot image
To advertise here,contact us
dot image