സ്കൂൾ ബസിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്; കേസെടുത്ത് പൊലീസ്

ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആര് രമണൻ വാഹനത്തിൽ പരിശോധന നടത്തി

dot image

ആലപ്പുഴ: സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആര് രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ആലപ്പുഴ ഗവ. ഹയര്സെക്കന്ഡറി സ്കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് കത്തിയത്. അപകടത്തില് സ്കൂള് ബസ് പൂര്ണമായി കത്തി നശിച്ചു. പുക ഉയര്ന്നതോടെ ഡ്രൈവര് വാഹനം നിര്ത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. അപകട സമയത്ത് ബസില് 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

dot image
To advertise here,contact us
dot image