ഏഴു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ

വീട്ടിൽ നിന്ന് കളിച്ചുകൊണ്ടിരിന്ന കുട്ടിയെ കാലിൽ പിടിച്ചു വലിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: ഏഴുമാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പൊലീസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെ 8.45ന് വിതുര തോട്ടുമുക്ക് സ്വദേശി ഷാനിന്റെ ഇളയമകളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശികളായ ഈശ്വരപ്പയെയും രേവണ്ണയെയുമാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

വീട്ടിൽ നിന്ന് കളിച്ചുകൊണ്ടിരിന്ന കുട്ടിയെ കാലിൽ പിടിച്ചു വലിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. സംഭവ സമയത്ത് ഷാനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൂത്ത മകൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്നതിനാൾ ഇളയ മകളിലേക്ക് ശ്രദ്ധ എത്തിയില്ല. ഈ സമയം കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞ് വന്നാണ് ഈശ്വരപ്പ കാലിൽ പിടിച്ച് വലിച്ചത്. ഷാനാണ് സംഭവം ആദ്യം കാണുന്നത്.

ഷാനിനെ കണ്ടപ്പോൾ തന്നെ ഈശ്വരപ്പ പിടിവിട്ട് ഭിക്ഷ ചോദിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഷാനും അയൽവാസികളും ചേർന്ന് പ്രതിയെ പിടികൂടി വിതുര പൊലീസിന് കൈമാറി. ഈശ്വരപ്പക്കും കൂടെയുണ്ടായിരുന്നു സുഹ്യത്തിനുമെതിരെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു.

പ്രശ്നങ്ങള് കേന്ദ്രത്തെ ധരിപ്പിക്കാന് സംസ്ഥാനത്തിനാകും, വേണ്ടെന്ന സമീപനം ഔചിത്യമല്ല; മുഖ്യമന്ത്രി
dot image
To advertise here,contact us
dot image