'ലോക കേരളസഭ മാറ്റിവെയ്ക്കണം'; കുവൈറ്റില് മരിച്ചവരിലേറെയും മലയാളികളാണെന്ന് രമേശ് ചെന്നിത്തല

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത് വന്നിട്ടുണ്ട്.

dot image

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില് ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്ക്കാരിനോട് ആവശ്യപ്പെട്ട് മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരിലേറെയും മലയാളികളാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത് വന്നിട്ടുണ്ട്. ഷോര്ട്ട് സര്ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. ഷോര്ട്ട് സര്ക്യൂട്ടില് നിന്ന് പടര്ന്ന തീ ഗ്യാസ് സിലിണ്ടറില് പടരുകയും പൊട്ടിതെറിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള് ഉറങ്ങുന്ന സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാന് കാരണം. 49 പേര് മരിച്ചതായാണ് റിപ്പോര്ട്ട്. അതില് 21 പേര് ഇന്ത്യക്കാരാണ്. 11 പേര് മലയാളികളാണെന്ന പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. 21 പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില് ശക്തമായ അന്വേഷണം നടക്കുകയാണ്.

തീ ആളിപ്പടര്ന്നപ്പോള് പടര്ന്ന വിഷപ്പുക ശ്വസിച്ചാണ് ചിലര് മരിച്ചിരിക്കുന്നത്. പൊള്ളലേറ്റവരില് പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തില് നിന്ന് ചാടിയിരുന്നു, ഇവര്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. ആശുപത്രിയില് പ്രവേശിപ്പിച്ച ഇവരില് പലരും ഗുരുതരാവസ്ഥയില് തുടരുകയാണ്. ഗുരുതര പരിക്കേറ്റവരില് ചിലരും മരിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തുള്ള നാല് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദാന് ജവാന് ജാബിര് എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില് പരിക്കേറ്റവരില് കൂടുതലും ഇന്ത്യക്കാരാണ്. 30ഓളം ഇന്ത്യക്കാര് വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളന്നൊണ് വിവരം.

dot image
To advertise here,contact us
dot image