ഫേസ്ബുക്ക് സൗഹൃദം; വിദ്യാര്ഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റില്

സ്കൂളിലേക്ക് പോകവെ കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു

dot image

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്ത്തിയാകാത്ത സ്കൂള് വിദ്യാര്ഥിനിയെ കടത്തികൊണ്ടുപോയ സംഭവത്തില് യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റില്കര മറയ മുട്ടം കാലിവിലാകത്ത് ഗോകുലാണ് (24) അറസ്റ്റിലായത്. രണ്ടുമാസം മുമ്പാണ് ഗോകുല് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്ന്ന് കഴിഞ്ഞ ദിവസം കുട്ടിയെ സ്കൂളിലേക്ക് പോകവെ ഗോകുല് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെണ്കുട്ടി സ്കൂളില് എത്തിയില്ലെന്ന് അധ്യാപകര് രക്ഷാകര്ത്താക്കളെ ഫോണില് വിളിച്ച് അറിയിയിച്ചു. വീട്ടുകാര് കുട്ടിയെ കണാനില്ലെന്ന് പൊലീസില് പരാതിയും നല്കി.

തുടര്ന്ന് കുട്ടിക്കായി തിരച്ചില് നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ സ്കൂള് വിടുന്ന സമയത്ത് കുട്ടി മടങ്ങി എത്തി. ചോദ്യം ചെയ്തതില് നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങള് മനസിലാക്കിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കോടതിയില് ഹാജരാക്കിയ ഗോകുലിനെ റിമാന്ഡ് ചെയ്തു.

dot image
To advertise here,contact us
dot image