
May 18, 2025
01:56 AM
കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കല് ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള് മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.
ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില് നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.