
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വര്ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,280 രൂപയും ഗ്രാമിന് 6,660 രൂപയുമായി കുറഞ്ഞു.
ഓഹരി വിപണിയില് ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. ചൊവ്വാഴ്ച 53440 രൂപയായിരുന്നു സ്വർണവില. മാര്ച്ച് 29-ന് ആണ് സ്വര്ണവില ആദ്യമായി 50,000 കടന്നത്. ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന്' സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്ണ വില നിശ്ചയിക്കുന്നത്.
ഓരോ ദിവസത്തെയും ഡോളര് വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില് 24 കാരറ്റ് സ്വര്ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില് ലഭ്യമാകുന്ന സ്വര്ണത്തിന്റെ നിരക്കുകള് ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്ണവില ഇവര് നിശ്ചയിക്കുന്നത്.
ആഗോള വിപണിയില് സ്വര്ണവില ഉയരുകയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്ണവിലയില് 0.35 ശതമാനം വര്ധന രേഖപ്പെടുത്തി. സ്വര്ണം ഔണ്സിന് 2,337.57 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വര്ണവിലയില് 0.60 ശതമാനം (13.83 ഡോളര്) വര്ധനയാണുണ്ടായത്.
പുതിയ സർക്കാരിൽ കൂടുതല് മന്ത്രിമാരെ ആവശ്യപ്പെടാൻ ടിഡിപി; ബിജെപിയുമായി വിലപേശി സർവ്വകക്ഷികൾ