സ്കൂളിൽ പോകണ്ടേ... കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങി കഴിഞ്ഞു

പ്രവേശനോത്സവത്തോട് കൂടി ഈ അധ്യയന വർഷവും ആരംഭിക്കും

dot image

തിരുവനന്തപുരം: കടുത്ത വേനൽ ഒഴിഞ്ഞു. കാലവർഷം തകൃതിയായി പെയ്തു തുടങ്ങി. പതിവ് പോലെ പുതിയൊരു അധ്യയന വർഷവുമെത്തി. പ്രവേശനോത്സവത്തോട് കൂടിയാണ് ഈ അധ്യയന വർഷവും ആരംഭിക്കുന്നത്. കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകളും അടിമുടി ഒരുങ്ങിക്കഴിഞ്ഞു.

പാനൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം; സിപിഐഎം പ്രവർത്തകരെന്ന് ആർഎസ്എസ്

ആദ്യമായി സ്കൂളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് ഇതൊരു പുതിയ ലോകമാണ്. വർണങ്ങളാൽ അലങ്കരിച്ച്. ക്ലാസ്സ് മുറികൾ ഉൾപ്പടെ ചിത്രങ്ങളാൽ ഒരുക്കിയിട്ടുണ്ട്. വിവിധ പരിപാടികളാണ് ഓരോ സ്കൂളുകളും സംഘടിപ്പിച്ചിട്ടുള്ളത്.

സ്കൂൾതലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം നാളെ എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും.

dot image
To advertise here,contact us
dot image