എംആര്ഐ സ്കാനിങ്ങിന് കാത്തിരിക്കേണ്ടത് രണ്ടര മാസത്തിലേറെ; കോട്ടയം മെഡിക്കല് കോളേജില് ദുരിതം

6000 രൂപ മുതല് 10000 രൂപ വരെ ഈടാക്കുന്ന സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികള്

dot image

കോട്ടയം: കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് എംആര്ഐ സ്കാനിങ്ങിന് കാത്തിരിക്കേണ്ടത് രണ്ടര മാസത്തിലേറെ. ഒരു ദിവസം ഒ പിയിലും അത്യാഹിത വിഭാഗത്തിലുമായി ആയിരത്തിലേറെ പേര് ചികിത്സ തേടുന്നിടത്താണ് ഈ ദുരിതം. 6000 രൂപ മുതല് 10000 രൂപ വരെ ഈടാക്കുന്ന സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികള്.

സ്കാനിങ് സൗകര്യമില്ലാത്തതിനാല് വയ്യാത്ത രോഗികളെയും കൊണ്ട് പുറത്തുപോയി സ്ക്യാനിങ് ചെയ്യേണ്ട അവസ്ഥയാണെന്ന് കൂട്ടിരിപ്പുകാരും പറയുന്നു. മരത്തില് നിന്ന് വീണ ബന്ധുവിനെയും കൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച അത്യാഹിത വിഭാഗത്തില് എത്തിയ കൂട്ടിരിപ്പുകാരൻ മെഡിക്കൽ കോളേജിലെ പരാധീനതകളെക്കുറിച്ച് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. കാലിന് ചലനശേഷി ഏതാണ്ട് നഷ്ടപ്പെട്ടു. എംആര്ഐ സ്കാനിങ്ങിന് ഡോക്ടര് നിര്ദേശിച്ചെങ്കിലും ആ ദിവസങ്ങളില് ആശുപത്രിയിലെ എംആര്ഐ സ്കാനിങ് പ്രവര്ത്തിച്ചിരുന്നില്ല. യന്ത്ര തകരാര് ആണെന്നാണ് പറഞ്ഞത്. പിന്നീട് രോഗിയെ വാഹനത്തില് കയറ്റി പുറത്തുകൊണ്ടുപോയി സ്കാന് എടുത്ത് തിരിച്ചുവരികയായിരുന്നുവെന്നാണ് കൂട്ടിരിപ്പുകാരൻ പറയുന്നത്.

ഇത് ഒരു രോഗിയുടെ മാത്രം അവസ്ഥയല്ല, ഇവിടെയെത്തുന്ന സ്കാനിങ്ങിന് നിര്ദേശിക്കപ്പെടുന്ന മുഴുവന് രോഗികള്ക്കും നേരിടുന്ന ബുദ്ധിമുട്ടാണ്. എന്നാല് രണ്ടാഴ്ചത്തെ കാത്തിരിപ്പിനു ശേഷം എംആര്ഐ മെഷീന് പ്രവര്ത്തിച്ചു തുടങ്ങിയെന്നും മെഷീന് ഇരിക്കുന്ന മുറിയിലെ രണ്ട് ഏസികളും കേടായതോടെയാണ് എംആര്ഐ മെഷീന് പ്രവര്ത്തിപ്പിക്കാതിരുന്നത് എന്നുമാണ് അധികൃതര് നല്കുന്ന വിശദീകരണം.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മെഡിക്കല് കോളേജിന്റെ ഗതികേടിന്റെ നേര്ചിത്രമാണിത്. വിദഗ്ധ ചികിത്സയ്ക്ക് കാത്തിരിക്കേണ്ടത് മാസങ്ങള്. ഒരു ദിവസം പരമാവധി 35 എംആര്ഐ സ്കാനുകളാണ് കോട്ടയം മെഡിക്കല് കോളേജില് ചെയ്യുന്നത്. ഒരു മെഷീനില് ഇത്രയധികം ചെയ്യുന്നത് തന്നെ പരമാവധി ആണെന്നാണ് അധികൃതര് പറയുന്നത്. ആയിരക്കണക്കിന് രോഗികള് എത്തുന്ന ഒരു മെഡിക്കല് കോളേജ് ആശുപത്രിയില് ആകെയുള്ളത് ഒരേ ഒരു എംആര്ഐ സ്കാന് ആണ് എന്നുള്ളതാണ് വിചിത്രമായ മറ്റൊരുകാര്യം.

രോഗികള് 30 ഇരട്ടിയായി, 4500 നഴ്സുമാര് വേണ്ടിടത്ത് 700 പേര്; മെഡിക്കല് കോളേജുകളുടെ അവസ്ഥയെന്ത്?
dot image
To advertise here,contact us
dot image