'കൂടെയുള്ളത് ഭാര്യയോ കാമുകിയോ?'; അനാവശ്യ ചോദ്യങ്ങളൊഴിവാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിഗണേഷ് കുമാർ

ജീവനക്കാർക്ക് ഉപദേശ മാർഗ നിർദേശങ്ങളുമായി വീണ്ടും ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ

dot image

തിരുവനന്തപുരം: ജീവനക്കാർക്ക് ഉപദേശ മാർഗ നിർദേശങ്ങളുമായി വീണ്ടും ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. അനാവശ്യ ചോദ്യങ്ങൾ യാത്രക്കാരെ അസ്വസ്ഥരാക്കുന്നുവെന്നാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര് തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ലെന്നും യാത്രക്കാർ വണ്ടിയിൽ കയറിയോ എന്നതും യാത്ര കൂലി നൽകിയോ എന്നുള്ളത് മാത്രമാണ് ജീവനക്കാർ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ റീൽ പരമ്പരകളുടെ ഭാഗമാണ് ഈ നിർദേശവും. കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെന്നും റീലിൽ മന്ത്രി പറയുന്നുണ്ട്. സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്ടർമാർ അവരോട് സ്നേഹത്തിൽ പെരുമാറണം. ഇത്തരം പെരുമാറ്റം കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർധിപ്പിക്കും അത് ജീവനക്കാർക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറയുന്നു. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും സ്നേഹത്തോടെ പെരുമാറണമെന്നും മന്ത്രി പറയുന്നു.

'എല്ലാ കണ്ണുകളും റഫയിലേക്ക്'; പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ
dot image
To advertise here,contact us
dot image