
പാലക്കാട്: വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്. എലപുള്ളി എടുപ്പുകുളം ഭാഗത്ത് വച്ചായിരുന്നു വയോധികയുടെ മാല കവർന്നത്. സമാനമായ മറ്റൊരു കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ പാലക്കാട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിൻസ് രാജ് എന്നാണ് പ്രതിയുടെ യഥാർത്ഥ പേരെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയെ ഒരു മാസം മുന്നേ പൊലീസ് പിടികൂടിയിരുന്നു.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഉൾ പ്രദേശങ്ങളിൽ എത്തുകയും പ്രായമായവരെ പിൻതുടർന്ന് മാല പൊട്ടിച്ച് അതിർത്തി കടക്കുന്നതായിരുന്നു ഇവരുടെ രീതി. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അവ്യക്തമെങ്കിലും പ്രതികളുടെ ഒരു ചിത്രം പൊലീസിന് ലഭിച്ചത്. കിട്ടിയ ചിത്രം വികസിപ്പിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
ഗുണ്ടാ വിരുന്ന്; ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യും, മുഖ്യമന്ത്രിയുടെ നിർദ്ദേശംബൈക്കിൽ നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് പ്രതികള് കേരളത്തിലേക്ക് വന്നത്. പ്രതിയെ ചോദ്യം ചെയ്തശേഷം പിടിച്ചുപറിച്ച സ്വർണ്ണമാല വിൽപ്പന നടത്തിയ സ്ഥലത്തെത്തിച്ച് മാല വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കേരളത്തിൽ കൂടുതൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.