
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്ഹിക പീഡന കേസിലെ പ്രതികളുടെ മുന്കൂർ ജാമ്യാപേക്ഷയില് വിധി നാളെ. പ്രതിയായ രാഹുല് പി ഗോപാലിന്റേയും അമ്മ ഉഷ കുമാരി, സഹോദരി കാര്ത്തിക എന്നിവരുടെ മുന്കൂര് ജാമ്യാേക്ഷയിലാണ് നാളെ വിധി പറയുക. കോഴിക്കോട് ജില്ലാ സെഷന്സ് കോടതിയാണ് ഹര്ജിയില് വാദം കേട്ടത്.
കേസിൽ കോടതിയില് പൊലീസ് റിപ്പോര്ട്ട് സമര്പ്പിച്ചു. മുന്കൂര് ജാമ്യപേക്ഷ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോര്ട്ടിനെ തുടര്ന്നാണ് മുന് കൂര് ജാമ്യത്തിന് അപേക്ഷിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന് രണ്ട് വട്ടം നോട്ടീസ് നല്കിയിരുന്നുവെങ്കിലും ഇവര് എത്തിയിരുന്നില്ല. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നുവെങ്കിലും അവർ അവിടെയുണ്ടായിരുന്നില്ല. സംഭവത്തിനു പിന്നാലെ പ്രധാന പ്രതിയായ രാഹുൽ വിദേശത്തേക്ക് നാടുവിട്ടിരുന്നു. രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതൊക്കെ വലിയ കാര്യമാണോ? കാർ ചെയ്സിൽ ഞെട്ടിച്ച് മമ്മൂട്ടി; ടർബോ ബിടിഎസ്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരമാണ് പെൺകുട്ടിയുടെ രഹസ്യമൊഴി രേപ്പെടുത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴി കേസിൽ നിർണായകമാകും.