
പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി നല്കിയ പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നല്കിയില്ലെന്ന് പരാതി. സിനിമാ നിര്മാണത്തിനായി മുടക്കിയ ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് പാലക്കാട്, കൊല്ലം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രദര്ശനത്തിനൊരുങ്ങിയ മലയാള ചലച്ചിത്രത്തിന്റെ നിര്മാണത്തിന് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവില് മീന്കച്ചവടം ചെയ്യുന്ന എ മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാര് രഘുനാഥന് എന്നിവരാണ് നിര്മാണത്തിനായി പണം നല്കിയത്. എന്നാല്, മടക്കി നല്കാമെന്ന കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്കിയില്ലന്ന് ഇവര് പൊലീസില് പരാതി നല്കി.
തുക തിരികെ ആവശ്യപ്പെടുമ്പോള് കരിമ്പ സ്വദേശിയും അകത്തേത്തറയില് താമസക്കാരനുമായ നിര്മാതാവ് ഒഴിഞ്ഞുമാറുന്നുവെന്നാണ് പരാതി. താന് നല്കിയ 70 ലക്ഷത്തോളം രൂപ തിരികെ കിട്ടാന് നടപടിയാവശ്യപ്പെട്ട് ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്കിയതായി മുഹമ്മദ് ഷെരീഫ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഹേമാംബിക നഗര് പൊലീസ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കിയതെന്ന് മുഹമ്മദ് ഷെരീഫ് പറഞ്ഞു. പൊലീസില്നിന്ന് നീതിലഭിച്ചില്ലെങ്കില് നിയമവഴി തേടുമെന്ന് മുഹമ്മദ് ഷെരീഫീന്റെ അഭിഭാഷകന് എന് അനില്കുമാര് അറിയിച്ചു. ശ്രീകുമാര് കൊല്ലത്താണ് പൊലീസില് പരാതി നല്കിയത്.
'മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല, മന്ത്രി രാജിവെക്കേണ്ടതില്ല'; ബാർ കോഴ ആരോപണം തള്ളി സിപിഐഎംപരാതിയില് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഹേമാംബിക നഗര് പൊലീസ് പറഞ്ഞു. സിനിമാപ്രദര്ശനം വഴിമുട്ടിയതോടെ സാമ്പത്തികഞെരുക്കമുണ്ടായെന്നാണ് നിര്മാതാവ് പറയുന്നത്. പരാതിയില് പറയുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന് സ്റ്റേഷനിലെത്താന് നിര്മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.