എഐ ക്യാമറ സ്ഥാപിച്ചത് 232 കോടിക്ക്; ഒറ്റ വര്ഷം കൊണ്ട് നേടിയത് 365 കോടി

2023 ജൂണ് അഞ്ചാം തിയതിയാണ് എഐ ക്യാമറ സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചത്.

dot image

കൊച്ചി: സംസ്ഥാനത്തെ റോഡുകളില് സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ വഴി ഫൈന് ഈടാക്കിയതിലൂടെ ലഭിച്ചത് 365 കോടി രൂപ. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ശില്പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പി രാജീവ് ഈ കണക്ക് പങ്കുവെച്ചത്.വാഹനാപകടങ്ങള് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകള് സ്ഥാപിച്ചിരിക്കുന്നത്.

2023 ജൂണ് അഞ്ചാം തിയതിയാണ് എഐ ക്യാമറ സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചത്. സേഫ് ക്യാമറ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ സംവിധാനത്തിലൂടെ 726 ക്യാമറകളാണ് സംസ്ഥാനത്തെ റോഡുകളിലായി സ്ഥാപിച്ചത്. മോട്ടോര് വാഹന വകുപ്പിന് ഗതാഗത നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാനാണ് ക്യാമറകള് സ്ഥാപിച്ചത്. 232 കോടി രൂപ ചെലവിലാണ് ക്യാമറകള് സ്ഥാപിച്ചത്.

മന്ത്രി പറഞ്ഞ കണക്ക് പ്രകാരം ഒരു വര്ഷം കൊണ്ട് മാത്രം പദ്ധതിക്ക് വേണ്ടി ചെലവഴിച്ച തുക ലഭിച്ചിരിക്കുകയാണ്. മാത്രമല്ല 133 കോടി രൂപ അധികമായും ലഭിച്ചിരിക്കുകയാണ്.

dot image
To advertise here,contact us
dot image