
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും കൂടി മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളിൽ പോകരുതെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തവണ ഗൗരവമുള്ള സാഹചര്യമായിരിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ കൺട്രോൾ റൂം തുറന്നുവെന്നും ഡോ. ശേഖർ കുര്യാക്കോഡ് റിപ്പോർട്ടറിനോട് പറഞ്ഞു.
പെട്ടെന്നുള്ള കാലാവസ്ഥ മാറ്റത്തിന് കാരണം ആഗോള താപനമാണ്. കാലാവസ്ഥ വ്യതിയാനം മലയാളികൾക്ക് അനുഭവപ്പെട്ടു തുടങ്ങി. കാലാവസ്ഥ മാറ്റത്തെ ഉൾക്കൊള്ളണം. പുതിയ ജീവിത ശൈലിയിലേക്ക് മാറുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇന്ന് കൂടി അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തെക്കന് മധ്യ ജില്ലകളില് കൂടുതല് മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില് റെഡ് അലേര്ട്ടുണ്ട്. അഞ്ച് ജില്ലകളില് ഓറഞ്ച് അലേര്ട്ടും ആറ് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മലയോരമേഖലയിലും രാത്രികാല യാത്രാ വിലക്ക് തുടരുകയാണ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര് ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലേര്ട്ടാണ്. തെക്കന് തമിഴ്നാട് തീരത്തും വടക്കന് കേരളത്തിന് സമീപവും നിലനില്കുന്ന ചക്രവാത ചുഴികളാണ് മഴയ്ക്ക് കാരണം. ബുധനാഴ്ച്ച ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം രൂപപ്പെടാനും പിന്നീടത് ചുഴലിക്കാറ്റായി മാറാനും സാധ്യത ഉണ്ട്.
ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില് റെഡ് അലേര്ട്ട്, മലയോരമേഖലകളില് രാത്രികാല യാത്രാവിലക്ക്മെയ് 31ഓടെ കാലവര്ഷം കേരളത്തില് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇപ്പോഴുള്ള മഴ ശമിച്ചാല് പിന്നാലെ കാലവര്ഷവും എത്തും. കേരളതീരത്ത് ഉയര്ന്ന തിരമാലകള്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലില് മോശം കാലാവസ്ഥ നിലനില്ക്കുന്നതിനാല് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.