
തൃശൂര്: രണ്ടാഴ്ച മുൻപാണ് ചാലക്കുടി സ്വദേശിയെ ഡോണയെ കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവായ ലാൽ കെ പൗലോസാണ് ഡോണയെ കൊലപെടുത്തിയത്. ചാലക്കുടി പാലസ് റോഡിൽ പടിക്കല വീട്ടിൽ സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ.
കൊലപാതകത്തിന് ശേഷം ലാൽ ഒളിവിൽ പോയിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചത്. ലാലിനെ കണ്ടെത്താനായി കനേഡിയൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലേയ്ക്കു കടന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം കേരള ഡിജിപിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
മെയ് ഏഴിനാണ് ഡോണയെ കാനഡയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. പൂട്ടിക്കിടന്ന വീട് തുറന്ന് അകത്തു കയറിയാണു കനേഡിയൻ പൊലീസ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ചാലക്കുടി കുറ്റിച്ചിറ സ്വദേശി കണ്ണമ്പുഴ വീട്ടിൽ ലാൽ കെ പൗലോസിനെ കാണാനില്ലെന്നു വ്യക്തമായതോടെയാണ് പൊലീസ് കേസെടുക്കുന്നത്. ചൂതാട്ടത്തിന് പണം നല്കാത്തതിലുള്ള വൈരാഗ്യം കൊലയില് കലാശിച്ചെന്നാണ് ബന്ധുക്കള് നല്കുന്ന സൂചന.ലാൽ ചൂതുകളിച്ച് ഒട്ടേറെ പണം നഷ്ടപ്പെടുത്തിയിട്ടുള്ളതായും ഇത് ഡോണ എതിർത്തിരുന്നതായും സൂചനയുണ്ട്. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യത ഉണ്ടായിരുന്നു.
മദ്യലഹരിയില് വാഹനങ്ങള് തല്ലിത്തകര്ത്തു; ആലുവയില് രണ്ട് പേര് പിടിയില്ഡോണയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരക്കോടി രൂപയും പിൻവലിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്റെയും വിവാഹം. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഡോണയുടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നു ഡോണയുടെ പിതാവ് സാജൻ അറിയിച്ചു. മെയ് 16 ന് കാനഡയിലുള്ള ഇവരുടെ ബന്ധുക്കൾക്കു ഡോണയുടെ മൃതദേഹം കാണാൻ അനുമതി ലഭിച്ചിരുന്നു.