
തൃശ്ശൂർ : പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പൊലീസ് പിടികൂടി. അസം സ്വദേശിയും വർഷങ്ങളായി കേരളത്തിൽ താമസിക്കുകയും ചെയ്യുന്ന പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.
ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയതിനാണ് ഇയാളെ കുന്നംകുളം പോലീസ് പിടികൂടിയത്. ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശൂർ കിഴക്കംപാട്ടുകാരയിൽ ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ബംഗാൾ സ്വദേശി ദിലീപ് കുമാര് കഴിഞ്ഞ നവംബറിൽ ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായിരുന്നു. 40 വർഷമായി ചന്ദ്സി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു അദ്ദേഹം. ഹോമിയോയും അലോപ്പതിയും ഉൾപ്പടെയുള്ള ചികിത്സയും ഇയാൾ ചെയ്യുന്നുണ്ട് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
യുവാക്കളെ കണ്ടെത്തുന്നത് വൻ നഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി