അതിരപ്പള്ളിയിൽ കാറിനുനേരെ ഓടിയെത്തി കാട്ടാന; രക്ഷപ്പെട്ടത് അതിസാഹസികമായി, വീഡിയോ

റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെയെത്തിയത്

dot image

തൃശ്ശൂർ: അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന. അത്ഭുതകരമായാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും കാറിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്സംസ്ഥാന പാതയില് ആനക്കയത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി.

റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെയെത്തിയത്. മലക്കപ്പാറയിൽ നിന്ന് വരികയായിരുന്ന സംഘത്തിൻ്റെ കാറിന് നേരെയാണ് കാട്ടന പാഞ്ഞടുത്തത്.

ആനയെ കണ്ട് കാർ നിർത്തിയിട്ടിരുന്നു. എന്നാൽ കാറിന് നേരെ കാട്ടാന ഓടിവരികയായിരുന്നു, ഇത് കണ്ടതോടെ കാർ പിന്നോട്ടെടുത്താണ് ആക്രമണത്തില്നിന്നും സംഘം രക്ഷപ്പെട്ടത്. എന്നാൽ ആന കാറിന് പിന്നാലെ ഓടുകയും ചെയ്തു. അതിസാഹസികമായാണ് സംഘം രക്ഷപ്പെട്ടത്.

dot image
To advertise here,contact us
dot image