അനധികൃത നിയമനം; സൗത്ത് വയനാട് മുന് ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല് സെക്രട്ടറിയേറ്റില് പൂഴ്ത്തി

2023 ഏപ്രിലില് വിശദ പരിശോധനയ്ക്ക് അയച്ച ഫയലാണ് ഒരു അറിയിപ്പും കൂടാതെ അവസാനിപ്പിച്ചത്

dot image

തിരുവനന്തപുരം: സൗത്ത് വയനാട് മുന് ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല് സെക്രട്ടറിയേറ്റില് പൂഴ്ത്തി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില് ഷജ്ന അനധികൃത നിയമനം നടത്തിയെന്ന പാരതി നേരത്തെ ഉയര്ന്നിരുന്നു. ഇതുസംബന്ധിച്ച ഫയലാണ് പൂഴ്ത്തിയത്. 56 വയസ്സ് കടന്നവരെ പ്രത്യേക അനുമതി ഇല്ലാതെ വനംവകുപ്പില് നിയമിക്കരുതെന്ന സര്ക്കാര് ഉത്തരവ് ഷജ്ന മറികടന്നിരുന്നു. വനംവകുപ്പില് നിന്ന് സീനിയര് ക്ലാര്ക്ക് ആയി വിരമിച്ച 66കാരന് എന് പ്രഭാകരനെ ഷജ്നയുടെ ശിപാര്ശ പ്രകാരം ജോലി നല്കി.

പ്രഭാകരന് മുമ്പും താല്കാലിക ജോലി നല്കിയിരുന്നെന്ന വാദം ഉന്നയിച്ചാണ് പ്രഭാകരന്റെ പുനര് നിയമനത്തില് ഷജ്ന ഇടപെട്ടത്. 2021 ഡിസംബറില് പ്രഭാകരനെ വനം വകുപ്പില് താല്കാലിക തസ്തികയില് നിയമിച്ചെങ്കിലും സര്ക്കാറിന്റെ കര്ശന നിര്ദ്ദേശത്തെ തുടര്ന്ന് നാല് മാസത്തിനുശേഷം പിരിച്ചു വിട്ടിരുന്നു. ഈ കാലയളവില് പ്രഭാകരന് നല്കിയ ശമ്പളം ഷജ്നയുടെ വേതനത്തില് നിന്ന് ഈടാക്കണമെന്നും സര്ക്കാര് ഉത്തരവിട്ടിരുന്നു. ഇതും സംബന്ധിച്ച ഫയലാണ് ഇപ്പോള് വനം വകുപ്പ് അഡീഷനല് സെക്രട്ടറി ഒരു അറിയിപ്പും കൂടാതെ അവസാനിപ്പിച്ചത്.

സുഗന്ധഗിരി അനധികൃത മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം ഗുരുതര വീഴ്ച വരുത്തി; ശിക്ഷ സ്ഥലമാറ്റം

2023 ഏപ്രിലില് വിശദ പരിശോധനയ്ക്ക് അയച്ച ഫയലാണ് പൂഴ്ത്തിയത്. പ്രഭാരന്റെ അനധികൃത നിയമനം സംബന്ധിച്ച് നിരവധി പരാതികള് വനം മന്ത്രിക്ക് ലഭിച്ചിരുന്നു. വന് സാമ്പത്തിക തിരിമറി നടന്ന ചെമ്പ്ര വന സംരക്ഷണ സമിതിയിലും പ്രഭാകരന് ചുമതലയുണ്ടായിരുന്നു. ചെമ്പ്ര തട്ടിപ്പില് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ച സര്ക്കാര് ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

dot image
To advertise here,contact us
dot image