ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു; പിന്തുടര്ന്നവര്ക്കുനേരെ മുളക് പൊടി വിതറി പ്രതികള്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്

dot image

കുഴല്മന്നം: പാലക്കാട് കുഴല്മന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. കുഴല്മന്ദം കുത്തനൂര് സ്വദേശി അമ്മിണിയമ്മയുടെ (79) മൂന്നു പവന് വരുന്ന മാലയാണ് കവര്ന്നത്. അമ്മിണിയമ്മ റോഡരിയില് നില്ക്കുമ്പോഴാണ് സംഭവം.

കണ്ണൂരില് കെപിസിസി അംഗത്തിനും മകനുമെതിരെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് പരാതി

ബൈക്കില് എത്തിയ രണ്ട് യുവാക്കളില് ഒരാള് ഇറങ്ങി ഇവരെ തള്ളിയിട്ട് വന്നു മാല പൊട്ടിക്കുകയായിരുന്നു. തുടര്ന്ന് ഇവര് മാലയുമായി കടന്നു. അമ്മിണിയമ്മ ബഹളം വെച്ചതിനെ തുടര്ന്ന് പരിസര വാസികള് ബൈക്കിനെ പിന്തുടര്ന്നു. എന്നാല്, പിന്തുടര്ന്നവരുടെ മേല് മുളകുപൊടി വിതറി പ്രതികള് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില് കുഴല്മന്ദം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഇത് പരിശോധിച്ച് പ്രതികളെ പിടികൂടാനൊരുങ്ങുകയാണ് പൊലീസ്.

dot image
To advertise here,contact us
dot image