കണ്ണൂരില് കെപിസിസി അംഗത്തിനും മകനുമെതിരെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് പരാതി

തട്ടിപ്പിനിരയായവര് രാഹുല് ഗാന്ധിക്കും കെപിസിസി അധ്യക്ഷന് കെ സുധാകരനും പരാതി നല്കി

dot image

കണ്ണൂര്: കെപിസിസി അംഗത്തിനും മകനുമെതിരെ വന് സാമ്പത്തിക തട്ടിപ്പ് പരാതി. മുഹമ്മദ് ബ്ലാത്തൂരിനും മകന് മര്ഷബിനെതിരെയുമാണ് പരാതി ഉയര്ന്നത്. സുഹൃത്തുക്കളെ കബളിപ്പിച്ച് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പാണെന്ന പരാതിയാണ് ഇപ്പോള് ഉയര്ന്നിരിക്കുന്നത്. പുറത്തുവന്നത് 72 ലക്ഷം രൂപയുടെ വന് സാമ്പത്തിക തട്ടിപ്പാണ്. പലര്ക്കായി പണം നല്കാനുണ്ടെന്ന് മുഹമ്മദ് ബ്ലാത്തൂര് സമ്മതിക്കുന്ന ശബ്ദരേഖ റിപ്പോര്ട്ടറിന് ലഭിച്ചു. മുഹമ്മദ് ബ്ലാത്തൂരിന്റെ മകന് മര്ഷബാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് പരാതിക്കാര്. ഓണ്ലൈന് ട്രേഡിങ്ങിലൂടെ ലഭിക്കുന്ന തട്ടിപ്പ് പണം സുഹൃത്തുക്കളുടെ അക്കൗണ്ടില് നിക്ഷേപിച്ചാണ് വഞ്ചന. വഞ്ചിതരായി കുറ്റക്കാരായവര് നിരപരാധിത്വം തെളിയിക്കാന് നിയമ നടപടിക്കൊരുങ്ങുകയാണ്. വഞ്ചിതരാക്കപ്പെട്ടവരില് ഭൂരിഭാഗവും കോണ്ഗ്രസ്, ലീഗ് പ്രവര്ത്തകരാണ്.

മുഹമ്മദ് ബ്ലാത്തൂരിന്റെ പാര്ട്ടി ബന്ധവും തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് ആക്ഷേപമുണ്ട്. സംഭവത്തില് രാഹുല് ഗാന്ധിക്കും കെപിസിസി അധ്യക്ഷന് കെ സുധാകരനും പരാതി നല്കിയിരിക്കുകയാണ് പ്രവര്ത്തകര്. വിഷയത്തില് ഡിസിസി വൈസ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് ബ്ലാത്തൂരിനെതിരെ ആരോപണവുമായി മുസ്ലീംലീഗ് നേതാക്കളും രംഗത്തെത്തിയിരിക്കുയാണ്. കഴിഞ്ഞ ദിവസം ഈ വിഷയത്തില് പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടത്തല്ലില് മുഹമ്മദ് ബ്ലാത്തൂര് ഉള്പ്പെടെ ആറു പേര്ക്കെതിരെ കേസെടുത്തിരുന്നു. ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിലാണ് പണമിടപാട് സംബന്ധിച്ച തര്ക്കം കൂട്ടത്തല്ലില് കലാശിച്ചത്.

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള് ബാലറ്റ് പേപ്പര് തട്ടിപ്പറിച്ചോടിയതായി പരാതി

ആശുപത്രിയുടെ ചെയര്മാന് കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂര് സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. ഇരിക്കൂര് സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്റെ മകന് പണം നല്കാനുണ്ടെന്നായിരുന്നു ആരോപണം. മുഹമ്മദ് ബ്ലാത്തൂരിന്റെ മകന് ഓണ്ലൈന് തട്ടിപ്പ് നടത്തി ലക്ഷങ്ങള് കൈക്കലാക്കി എന്നായിരുന്നു ഇരിക്കൂര് സ്വദേശികളുടെ പരാതി. ബിറ്റ് കോയിന് ഇടപാട് നടത്തി കെപിസിസി അംഗത്തിന്റെ ഒത്താശയോടെ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പെന്നും ഇവര് പരാതിപ്പെട്ടു. എന്നാല്, എന്നാല് മകനുമായി ബന്ധപ്പെട്ട് സാമ്പത്തിക തര്ക്കം ഇല്ലെന്നാണ് മുഹമ്മദ് ബ്ലാത്തൂരിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image