രാജേഷിന്റെ കുടുംബത്തിന് എയര് ഇന്ത്യ നഷ്ടപരിഹാരം നല്കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്കുട്ടി

രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള് എയര് ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില് പ്രതിഷേധിച്ചിരുന്നു.

dot image

തിരുവനന്തപുരം: ഒമാനില് മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് എയര് ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നല്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്കുട്ടി. ഭാര്യ അമൃതയ്ക്ക് ഭര്ത്താവിനെ കാണാനുള്ള അവസരം വിമാനം റദ്ദാക്കിയതോടെ നഷ്ടപ്പെട്ടു. കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാന് വ്യോമയാന മന്ത്രിയുടെ ഇടപെടല് ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.

രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള് കഴിഞ്ഞ ദിവസം എയര് ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒമാനില് നിന്നും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല് എയര് ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചിരുന്നില്ല.

ഗുരുതരാവസ്ഥയില് ആശുപത്രിയില് കഴിഞ്ഞിരുന്ന ഭര്ത്താവിനെ ശുശ്രൂഷിക്കാനായിരുന്നു ഒമാനിലേക്ക് അമൃത യാത്ര ചെയ്യാന് തീരുമാനിച്ചത്. എന്നാല് മുന്നറിയിപ്പില്ലാതെ സര്വീസുകള് റദ്ദാക്കിയതോടെ ഒമാനിലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങി. തൊട്ടടുത്ത ദിവസം രാജേഷ് മരണപ്പെടുകയായിരുന്നു.

dot image
To advertise here,contact us
dot image