പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്റെ കുടുംബാംഗങ്ങളിലേക്ക്

മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടന് പൂര്ത്തിയാക്കും.

dot image

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ഫറോക് പൊലീസ് ഉടന് ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില് കൂടുതല് വകുപ്പുകള് ചേര്ക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടന് പൂര്ത്തിയാക്കും.

പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസിലെ നവവധുവിന്റെയും കുടുംബത്തിന്റെയും മൊഴി രാത്രിയോടെയാണ് അന്വേഷണ സംഘം പൂര്ത്തിയാക്കിയത്. ഗാര്ഹിക പീഡനം സംബന്ധിച്ച വ്യക്തത മൊഴിയില് യുവതി ഫറോക് എസിപിക്ക് നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് കൂടുതല് വകുപ്പുകള് പ്രതി രാഹുലിനെതിരെ ചുമത്തുന്ന കാര്യത്തില് അന്വേഷണ സംഘം ഇന്നുതന്നെ തീരുമാനമെടുക്കും.

ക്രിമിനല് നടപടിക്രമം 164 അനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് ഉടന് നല്കും. കോഴിക്കോട് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാവും അപേക്ഷ നല്കുക. പറവൂരിലെത്തി രേഖപ്പെടുത്തിയ മൊഴികളുടെ അടിസ്ഥാനത്തില് പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും. യുവതിയും കുടംബവും ബന്ധുക്കളും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യല്. പ്രതി രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ചും കുടുംബാംഗങ്ങളില് നിന്ന് അന്വേഷണ സംഘം വിവരങ്ങള് തേടും. രാഹുലിന്റെ പാസ്പോര്ട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തുന്നുണ്ട്. വിദേശത്തേക്ക് കടന്നതു സംബന്ധിച്ച് നിലവില് പൊലീസിന് ചില സൂചനകള് ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില് പ്രതിയെ കണ്ടെത്തി നാട്ടിലെത്തിക്കാന് ആവശ്യമെങ്കില് ബന്ധപ്പെട്ട രാജ്യത്തിന്റെ സഹായം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

dot image
To advertise here,contact us
dot image