
May 21, 2025
08:31 PM
തിരുവനന്തപുരം: സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി കോൺഗ്രസ്. മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടിൽ മമ്മൂട്ടിയെ കെട്ടിയിടാൻ കഴിയില്ലെന്നും കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ സംഘപരിവാർ ശക്തികൾ എത്രയൊക്കെ ചാപ്പകുത്താൻ ശ്രമിച്ചാലും മതേതരസമൂഹം കൂട്ടുനിൽക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു.
'മലയാള സിനിമയ്ക്ക് ലോകസിനിമയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമസ്ഥാനമുണ്ട് മമ്മൂട്ടിക്ക്. വിദ്വേഷപ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞു പിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറം വേണ്ടാ. മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്' കെസി വേണുഗാപാൽ പറഞ്ഞു.
കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്ലിം ലീഗ്