
കൊച്ചി: കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഐ വി ദാസ് പുരസ്കാരം റിപ്പോർട്ടർ ടിവി കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറിന്. കാൽ ലക്ഷം രൂപയും പൊന്ന്യം ചന്ദ്രൻ രൂപകൽപ്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. വാർത്താ അവതരണത്തെ ജനകീയമാക്കിയതിൽ അരുൺ കുമാറിന് സമാനതകളില്ലാത്ത പങ്കുണ്ടെന്ന് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് പുരസ്കാര സമിതി വിലയിരുത്തി.