പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

പ്രതിയെ ഉടന് പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്കിയെന്ന് യുവതി

dot image

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്ഹിക പീഡനകേസില് പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസില് പൊലീസ് ഇതുവരെയായി ആകെ ഏഴു പേരുടെ മൊഴിയെടുത്തു. പെണ്കുട്ടിയുടെ പറവൂരിലെ വീട്ടില് എത്തിയാണ് നടപടികള് പൂര്ത്തിയാക്കിയത്. യുവതി, അച്ഛന്, അമ്മ, സഹോദരന്, ബന്ധുക്കള് എന്നിവരുടെ മൊഴിയാണ് എടുത്തത്. വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് ഫറോക്ക് എസിപി പറഞ്ഞു. പ്രതിയെ ഉടന് പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നല്കിയെന്ന് യുവതിയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതി എവിടെ മുങ്ങിയാലും പൊലീസ് കണ്ടുപിടിക്കും എന്ന വിശ്വാസമുണ്ട്. സര്ക്കാര് വിഷയത്തില് ഊര്ജ്ജിതമായി ഇടപെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നന്ദിയെന്നും പെണ്കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

കേരളത്തില് കാലവര്ഷംമെയ് 31ന് എത്തിയേക്കും

പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് അലംഭാവം കാണിച്ചെന്ന പരാതിയെ തുടര്ന്ന് എസ്എച്ച്ഒയെ സസ്പെന്റ് ചെയ്തിരുന്നു. പന്തീരാങ്കാവ് ഗാര്ഹിക പീഢനക്കേസില് അലംഭാവം വരുത്തിയെന്നു ആരോപണമുയര്ന്നിരുന്നിരുന്നു. സേനയ്ക്കകത്തും വ്യാപക പരാതി ഉയര്ന്നതിനെ തുടര്ന്നാണ് നടപടി. എസ്എച്ചഒ എ എസ് സരിനിനെയാണ് സസ്പെന്ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് എസ്്എച്ച്ഒയെ ഉത്തരമേഖല ഐജി സസ്പെന്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഫറോക്ക് എസിപിയുടെ നേതൃത്വത്തില് യുവതിയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയത്. കൂടാതെ മനുഷ്യാവകാശ കമ്മീഷനും പൊലീസിനെതിരെ കേസെടുത്തിരുന്നു.

നവവധുവിന്റെ പരാതിയിലായിരുന്നു നടപടി. സംഭവത്തില് പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പൊലീസിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തത്. സംഭവം വിവാദമായതോടെ പൊലീസിനെതിരെ രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു. വിവാദമായതോടെയാണ് സംഭവത്തില് ഭര്ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്.

നേരത്തെ ഗാര്ഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. കേസെടുക്കാന് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉള്പ്പെടെ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കുമെന്ന് പെണ്കുട്ടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുല് മൊബൈല് ചാര്ജര് കേബിള് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

പറവൂര് സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും അതില് പറഞ്ഞ പല മൊഴികളും എഫ് ഐ ആറില് പറയുന്നില്ലന്നും സ്റ്റേഷനില് എത്തിയപ്പോള് പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്ക്കുന്ന കാഴ്ചയാണ് കാണാന് കഴിഞ്ഞതെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image