
ഫേസ്ബുക്ക് കാഴ്ച്ചക്കാരില് റിപ്പോര്ട്ടര് തുടര്ച്ചയായി ഒന്നാമത്. രണ്ടാമത്തെ ചാനലിനെക്കാള് ഒരു കോടിയിലേറെ കൂടുതല് കാഴ്ച്ചക്കാരാണ് റിപ്പോര്ട്ടിനൊപ്പമുള്ളത്. സോഷ്യൽ മീഡിയ അനലറ്റിക് ടൂളായ ക്രൗഡ് ടാങ്കിള് (CrowdTangle) റേറ്റിംങിലാണ് കാഴ്ച്ചക്കാരുടെ എണ്ണത്തില് റിപ്പോര്ട്ടര് ടിവി തുടര്ച്ചയായി മുന്നില് നില്ക്കുന്നത്.
മെയ് അഞ്ച് മുതല് 11 വരെയുള്ള ഒരാഴ്ച്ചക്കിടെ 35.45 മില്ല്യൺ ഫെയ്സ്ബുക്ക് കാഴ്ച്ചക്കാരാണ് റിപ്പോര്ട്ടര് ടിവിയുടെ ഫേസ്ബുക്ക് പേജിലൂടെ വാര്ത്തകള് അറിഞ്ഞത്. തെട്ടടുത്തടുള്ള ചാനലിനെക്കാള് ബഹുദൂരം മുന്നിലാണ്. ലൈവ് കാഴ്ച്ചക്കാരിലും നോണ് ലൈവ് കാഴ്ച്ചക്കാരുടെ എണ്ണത്തിലും റിപ്പോര്ട്ടര് ടിവി തന്നെയാണ് മുന്നില്.
വാര്ത്താ കാഴ്ച്ചകള് ഇനി കാലത്തിനൊപ്പം എന്ന ഉറപ്പോടെ കഴിഞ്ഞ ജൂലൈ ഒന്നിനാണ് മലയാള ദൃശ്യ വാർത്താരംഗത്ത് പുതിയ അധ്യായത്തിന് റിപ്പോര്ട്ടര് ടിവി തുടക്കം കുറിച്ചത്. പരിചയ സമ്പത്താണ് റിപ്പോര്ട്ടറിന്റെ ഏറ്റവും വലിയ കരുത്ത്. ഒപ്പം അതിനൂതന സാങ്കേതിക വിദ്യയും ഗവേഷണാത്മകതയും ഒത്തു ചേരുന്നു. ചടുല വേഗത്തില് നാടിന്റെ ന്യൂസ് ഡെസ്ക്കായി റിപ്പോര്ട്ടര് മാറിയപ്പോള് മികച്ച പിന്തുണയുമായി ഒപ്പം നിറഞ്ഞ പ്രേക്ഷകര്ക്ക് നന്ദി. ഓഗ്മന്റെൽ റിയാലിറ്റി, വെർച്ച്വുൽ റിയാലിറ്റി, എക്സ്റ്റൻ്റഡ് റിയാലിറ്റി സാങ്കേതികമികവില് ഓരോ വാർത്തകളിലും പ്രേഷകരെ കൂടി ദൃക്സാക്ഷികളാക്കി റിപ്പോര്ട്ടര് ടി വി അതിന്റെ ജൈത്രയാത്ര തുടരുന്നു.