പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില് പങ്കെടുത്തു; കോണ്ഗ്രസ് നേതാവിനെതിരെ നടപടി

ഇന്നലെ പെരിയയിലെ ഒരു ഓഡിറ്റോറിയത്തില് ആയിരുന്നു പരിപാടി.

dot image

കാസര്ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില് പങ്കെടുത്തെന്ന വിവാദത്തിന് പിന്നാലെ പ്രദേശിക കോണ്ഗ്രസ് നേതാവ് പ്രമോദ് പെരിയക്കെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രമോദിനെ നീക്കി. ഇന്നലെ പെരിയയിലെ ഒരു ഓഡിറ്റോറിയത്തില് ആയിരുന്നു പരിപാടി.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല. അതേസമയം വരന് ഡോ. ആനന്ദ് കൃഷ്ണന് ക്ഷണിച്ചിട്ടാണ് താന് കല്ല്യാണത്തില് പങ്കെടുത്തതെന്നായിരുന്നു പ്രമോദ് പെരിയ വിശദീകരിച്ചത്. തന്നെക്കൂടാതെ വേറെയും കോണ്ഗ്രസ് നേതാക്കള് കല്ല്യാണത്തില് പങ്കെടുത്തിരുന്നതെന്നും തന്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതില് ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചിരുന്നു. ഇതിനിടെയാണ് നടപടി.

കേസില്ക്രൈംബ്രാഞ്ച് പ്രതിചേര്ത്ത 14 ാം പ്രതിയും സിപിഐഎം പെരിയ ലോക്കല് കമ്മിറ്റി മുന് സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹച്ചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. പെരിയ സര്വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര് കൂടിയാണ് പ്രമോദ് പെരിയ.

dot image
To advertise here,contact us
dot image