പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര് അറസ്റ്റില്

പണയം വെച്ച 121.16 ഗ്രാം സ്വര്ണം ഏപ്രില് മാസത്തില് പല ദിവസങ്ങളിലായി ലോക്കര് തുറന്ന് പ്രതി മോഷ്ടിക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്വര്ണാഭരണം മോഷ്ടിച്ച കേസില് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജര് അറസ്റ്റില്. പണയം വെച്ച ആഭരണം മോഷ്ടിച്ച കേസില് അതേ സ്ഥാപനത്തിലേ മാനേജര് ആയ കഴക്കൂട്ടം സ്വദേശി ബിബിന് ബിനോയ്യാണ് അറസ്റ്റിലായത്. പണയം വെച്ച 121.16 ഗ്രാം സ്വര്ണം ഏപ്രില് മാസത്തില് പല ദിവസങ്ങളിലായി ലോക്കര് തുറന്ന് പ്രതി മോഷ്ടിക്കുകയായിരുന്നു.

ഏകദേശം 8 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഉടമ ആഭരണങ്ങള് തിരിച്ചെടുക്കാന് വന്നപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. തുടര്ന്ന് ബാങ്ക് അധികൃതര് തന്നെ കഴക്കൂട്ടം പൊലീസില് പരാതി നല്കുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബാങ്ക് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

dot image
To advertise here,contact us
dot image