
താനൂര്: മലപ്പുറം താനൂരില് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്ണം കവര്ന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്ണമാണ് കവര്ന്നത്. മേയ് മൂന്നാം തീയതി രാത്രിയാണ് യുവാവ് പരാതിയുമായി താനൂര് പൊലീസ് സ്റ്റേഷനിലെത്തുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആഭരണ ശാലയില് നിന്നുള്ള സ്വര്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിതരണം ചെയ്യാനുള്ള സ്വര്ണവുമായി വരുന്നതിനിടെ അക്രമിസംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ പക്കൽനിന്നുള്ള സ്വർണം കവർന്നു. രണ്ട് കിലോഗ്രാം സ്വര്ണവും 43 ഗ്രാമിന്റെ സ്വര്ണകട്ടിയുമാണ് കവര്ന്നത്.
22.5 മില്യണ് ഡോളര് സ്വര്ണവും പണവും കവര്ന്നു; രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ