കനത്ത ചൂട് മൂലം വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം ആരംഭിച്ചത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ എകോപ്പിക്കാനുമായാണ് കൺട്രോൾ റൂം തുറക്കാനുള്ള തീരുമാനം കെഎസ്ഇബി സ്വീകരിച്ചത്.

ഫീഡറുകളിലെ ഓവർലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവ എകോപിപ്പിക്കും. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കൺട്രോൾ റൂം സംവിധാനം ആരംഭിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോൾ റൂം പ്രവർത്തിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

ഉഷ്ണതരംഗ സാധ്യത; ഹൈറേഞ്ച് മേഖലയ്ക്കും തൊഴില് സമയക്രമീകരണം ബാധകം
dot image
To advertise here,contact us
dot image