
കൊച്ചി: കുതിച്ചുയർന്ന സ്വർണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില. ഏപ്രിൽ 19നായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വീണത്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രിൽ രണ്ടിന് 50,680 രൂപയായിരുന്നു. 17ദിവസം കൊണ്ട് 4000 രൂപയോളമാണ് വർധിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി 2080 രൂപ കുറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 45,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ് വർധിച്ചത്. ക്രമാതീതമായ വിലവർധന കേരളത്തിൽ സ്വർണക്കച്ചവടം കുത്തനെ കുറച്ചിരുന്നു. വീണ്ടും വില താഴോട്ടു പോകുന്നത് അക്ഷയതൃതീയ ഉത്സവത്തോടനുബന്ധിച്ച് വ്യാപാരം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകൾ നോക്കാം