
തിരുവനന്തപുരം: വടകരയിൽ ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിതമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ തരംതാണ പ്രചരണം സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്നത്.
പിണറായി വിജയന് ഇ പി ജയരാജനെ ഭയമാണ്.
ഇ പി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മേയർ - കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിലും രമേശ് ചെന്നിത്തല പ്രതകരിച്ചു. പൊതുപ്രവർത്തകർ കുറച്ചുകൂടി ജാഗ്രത പാലിക്കണം. മേയറും എംഎൽഎയും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ നിരപരാധിയാണ്. ഡ്രൈവറിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
അദ്ദേഹത്തിൻറെ ഭാഗം കേൾക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിഷയത്തിൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡ്രൈവർ യദു പറഞ്ഞു. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു റിപ്പോർട്ടറിനോട് പറഞ്ഞു. ഗതാഗത മന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേർത്തു.