കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; 'മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം'

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു

dot image

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മകൾ ദീപ അവിവാഹിതയാണ്. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൊറ്റാളിക്കാവിന് സമീപം താമസം തുടങ്ങിയിട്ട് പത്തു വർഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായില്ല.

ഏപ്രിൽ 26ന് ഇരുവരും വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധം കാരണം നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നു.

dot image
To advertise here,contact us
dot image