കെ കെ ശൈലജക്കെതിരെ വര്ഗീയവിദ്വേഷപ്രചാരണങ്ങളും ലൈംഗികാധിക്ഷേപങ്ങളും തുടരുന്നു;സിപിഐഎം ജില്ലാകമ്മറ്റി

വര്ഗീയ വിഷം ചീറ്റിനടക്കുന്ന സംഘപരിവാറുകാരിയുമായി ശൈലജ ടീച്ചറെ താരതമ്യപ്പെടുത്തിയത് ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും ജില്ലാ കമ്മറ്റി പറഞ്ഞു.

dot image

കോഴിക്കോട്: തെരഞ്ഞെടുപ്പിനുശേഷവും വടകരയിലെ ഇടതുസ്ഥാനാര്ത്ഥി കെ കെ ശൈലജ ടീച്ചര്ക്കെതിരായ വര്ഗീയ വിദ്വേഷ പ്രചാരണങ്ങളും ലൈംഗികാധിക്ഷേപങ്ങളും തുടരുകയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. വര്ഗീയ വിഷം ചീറ്റിനടക്കുന്ന സംഘപരിവാറുകാരിയുമായി ശൈലജ ടീച്ചറെ താരതമ്യപ്പെടുത്തിയത് ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും ജില്ലാ കമ്മറ്റി പറഞ്ഞു.

വടകരയിലെ സമുദായ സൗഹാര്ദ്ദവും സമാധാനവും തകര്ക്കാനുള്ള നീക്കങ്ങള് അംഗീകരിയ്ക്കില്ല. ടീച്ചറെ മുസ്ലിം വിരുദ്ധയായി ചിത്രീകരിച്ചതും വ്യക്തിഹത്യ നടത്തുകയും ചെയ്തപ്പോള് തള്ളിപ്പറയാത്ത യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ അറിവോടെയാണ് ഇക്കാര്യങ്ങള് നടന്നത്. നെറികെട്ട പ്രചാരണങ്ങളെയും കുടിലതകളെയും അതിജീവിച്ച് ഇടതു സ്ഥാനാര്ത്ഥി ജയിക്കുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനന് വാര്ത്താക്കുറിപ്പില് അറിയിച്ചു.

dot image
To advertise here,contact us
dot image