'ശൈലജ ഏതാ ശശികല ഏതാ?'; കെ കെ ശൈലജ 'വര്ഗ്ഗീയ ടീച്ചറമ്മ'യെന്ന് അധിക്ഷേപിച്ച് രാഹുല്

ശൈലജ ഏതാ ശശികല എതാ എന്ന് മനസ്സിലാവുന്നില്ലെന്നും രാഹുല് പരിഹസിച്ചു.

dot image

കൊച്ചി: വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ കെ ശൈലജക്കെതിരെ വിമര്ശനവുമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്. 'കെകെ ശൈലജ വര്ഗ്ഗീയ ടീച്ചറമ്മ'യാണെന്ന് രാഹുല് ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെകെ ശൈലജയുടെ ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്. ശൈലജ ഏതാ ശശികല എതാ എന്ന് മനസ്സിലാവുന്നില്ലെന്നും രാഹുല് പരിഹസിച്ചു.

'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ....

ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന് പറ്റാതായി....

വര്ഗ്ഗീയടീച്ചറമ്മ....' എന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

dot image
To advertise here,contact us
dot image