
കൊല്ലം: കൊല്ലം പത്തനാപുരം വിളക്കുടിയിൽ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റർ മുറിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.
അടുത്ത ദിവസം രഘു സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുകയായിരുന്നു. ഇതിന് ഇടയിലാണ് ആത്മഹത്യ. കഴിഞ്ഞ ദിവസം രാത്രിയിലും രഘു ജോലിക്കെതിയതായി സഹജീവനക്കാർ പറഞ്ഞിരുന്നു. സമീപത്തുള്ള ബാങ്ക് ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇടതുകൈയിൽ ഞരമ്പു മുറിച്ചതിൻ്റെ പാടുകൾ ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)