
May 18, 2025
03:30 PM
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കക്കാടംപൊയിലിൽ വോട്ട് ചെയ്യാനായി പോകവെ കുടുംബത്തിൻ്റെ കാർ കത്തി നശിച്ചു. കോഴിക്കോട് പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂർണമായും കത്തി നശിച്ചത്.
കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോവുന്നതിനിടെയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ കാർ നിർത്തി കുടുംബം പുറത്തിറങ്ങി. അൽപസമയത്തിനകം തന്നെ കാർ മുഴുവനായി കത്തി നശിക്കുകയായിരുന്നു. ഉടൻ തന്നെ മുക്കത്തുനിന്ന് അഗ്നിശമനാസേന സംഭവ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച; നിരവധി അധ്യാപകര്ക്ക് വോട്ടു ചെയ്യാനില്ല