യുഡിഎഫ് അനുകൂല തരംഗമാണ് പോളിങ് ഡേയിൽ കണ്ടത്, 20 ൽ 20 സീറ്റും നേടും; കെ സി വേണുഗോപാൽ

കേരളത്തിലെ തിരഞ്ഞെടുപ്പ് പോളിങ് അവസാന നിമിഷത്തിലേക്ക് കടക്കവേ പൂർണ്ണ വിജയ പ്രതീക്ഷ പങ്ക് വെച്ച് ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ കെ സി വേണുഗോപാൽ

dot image

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില് വിജയ പ്രതീക്ഷ പങ്കുവെച്ച് ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ കെ സി വേണുഗോപാൽ. ഇത് വരെ നടന്ന രണ്ട് ഘട്ടത്തിലും പ്രതീക്ഷിച്ചതിനെക്കാൾ മികച്ച മുന്നേറ്റം നടത്താൻ ഇൻഡ്യ മുന്നണിക്ക് സാധിച്ചുവെന്നും ഇനി വരുന്ന ഘട്ടങ്ങളിലും മുന്നേറ്റം തുടരുമെന്നും കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദല്ലാൾ നന്ദകുമാർ ഇപി ജയരാജനുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിലും കെസി വിമർശനം ഉന്നയിച്ചു. 'ഇപി ജയരാജൻ ജാവദേക്കർ കൂടികാഴ്ച്ച ബിജെപി സിപിഐഎം ഗൂഡാലോചനയുടെ ഭാഗമാണ്. കരുവന്നൂർ, മാസതവണ അടക്കമുള്ള കേസുകളിൽ നടന്ന ഡീലിന്റെ തെളിവാണ് ഈ കൂടി കാഴ്ച്ച', കെസി വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇ പി ജയരാജൻ ബിജെപിയിലേക്ക് പോവാൻ ശ്രമം നടത്തിയിരുന്നുവെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയത്. ഇതില് ഇപി ഇന്ന് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. നേരത്തെ ബിജെപി സഥാനാർത്ഥികളായ അനിൽ ആന്റണിക്കും ശോഭ സുരേന്ദ്രനുമെതിരെയും ദല്ലാൾ നന്ദകുമാർ വിവാദ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

വോട്ടെടുപ്പില് തുടക്കം മുതലേ താളപ്പിഴ, വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിച്ചില്ല: കോണ്ഗ്രസ്
dot image
To advertise here,contact us
dot image