
ആലപ്പുഴ: ബിജെപിയും സിപിഐഎമ്മും തമ്മില് ഡീല് ഉറപ്പിക്കാനാണ് ഇ പി ജയരാജന് ജാവദേക്കറെ കണ്ടതെന്ന് ആലപ്പുഴ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി കെ സി വോണുഗോപാല് ആരോപിച്ചു. ജയരാജിനും സിപിഐഎമ്മിനും ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.
ഇരുവരുടെയും കൂടിക്കാഴ്ച മുഖ്യമന്ത്രി നേരത്തെ അറിഞ്ഞുതന്നെയാണ്. കണ്ണൂരില് ഇതര പാര്ട്ടിക്കാരുടെ കല്യാണത്തിന് പോലും സിപിഐഎമ്മുകാര്ക്ക് പോകാന് കഴിയില്ല. അപ്പോഴാണ് ബിജെപി നേതൃത്വവുമായി ജയരാജന് ചര്ച്ച നടത്തുന്നതെന്നും വേണുഗോപാല് പറഞ്ഞു.
ഇ പി ജയരാജനുമായി പല ഘട്ടങ്ങളില് ചര്ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് പ്രതികരിച്ചിരുന്നു. ചര്ച്ചകള് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും സുന്ദ്രേന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി വേണുഗോപാല് രംഗത്തെത്തിയത്. തന്റെ വോട്ടുരേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.