
കൊച്ചി: റിപ്പോര്ട്ടര് ടിവിക്ക് രണ്ട് അന്തര്ദേശീയ പ്രോമാക്സ് പുരസ്കാരങ്ങള്. ബെസ്റ്റ് ബ്രാന്ഡ് ഇമേജ്, ബെസ്റ്റ് ഐഡന്റ് എന്നീ വിഭാഗങ്ങളില് രണ്ട് സില്വര് പുരസ്കാരങ്ങളാണ് റിപ്പോര്ട്ടറിന്റെ ബ്രാന്ഡ് ഫിലിം നേടിയത്. മുഖംമിനുക്കിയുള്ള രണ്ടാംവരവില് നീതിക്കായുള്ള പോരാട്ടം എന്ന തലക്കെട്ടോടെ റിപ്പോര്ട്ടര് അവതരിപ്പിച്ച ഫാക്ട് മാറ്റേഴ്സ് എന്ന ബ്രാന്ഡ് ഫിലിമിനാണ് പുരസ്കാരം.
റിപ്പോര്ട്ടര് ടി വി ക്രിയേറ്റീവ് ഹെഡ് ഗോപന്. ജി ആണ് ബ്രാന്ഡ് ഫിലിം സംവിധാനം ചെയ്തത്. ഇന്ത്യയിലെ റീജിണല് വിഭാഗത്തിലെ നൂറോളം എന്ട്രികളില് നിന്നാണ് റിപ്പോര്ട്ടറിന്റെ ബ്രാന്ഡ് ഫിലിം സില്വര് പുരസ്കാരങ്ങള് നേടിയെടുത്തത്. ടെലിവിഷന് രംഗത്തെ ഓസ്കാര് എന്നറിയപ്പെടുന്ന അവാര്ഡാണിത്. 1956 ലാണ് പ്രോമാക്സ് ബിഡിഎ നിലവില് വന്നത്.